മിന്നിത്തിളങ്ങും 15 വിദ്യാലയങ്ങൾ



  തൃശൂർ മികവായ്‌, മിന്നിത്തിളങ്ങും 15 സ്‌കൂൾ കെട്ടിടങ്ങൾ.  പത്ത്‌ കെട്ടിടങ്ങളുടെ നിർമാണത്തിനും തുടക്കമിട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രകാരം കിഫ്ബിയുടെ അഞ്ചുകോടി രൂപ ധനസഹായത്തോടെയുള്ള രണ്ട്‌ സ്‌കൂൾ കെട്ടിടം, മൂന്നുകോടി ധനസഹായത്തോടെയുള്ള രണ്ട്‌ കെട്ടിടം, പ്ലാൻ ഫണ്ട്‌ ഒരുകോടിയോളം ചെലവിൽ 10 കെട്ടിടങ്ങൾ, സമഗ്രശിക്ഷ കേരളം ഫണ്ട്‌, തൃശൂർ കോർപറേഷൻ, കില, എംഎൽഎ ഫണ്ട്‌ എന്നിവ ഉപയോഗിച്ചാണ്‌ ഭൗതിക സൗകര്യം വർധിപ്പിച്ചത്‌.  ചാലക്കുടി ജിവിഎച്ച്എസ്എസ്, കടവല്ലൂർ, പഴയന്നൂർ, മരത്തംകോട്, എരുമപ്പെട്ടി  ജിഎച്ച്എസ്എസ്,  കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ജിജിഎച്ച്എസ്എസ്,   കയ്പമംഗലം, അടാട്ട്,   വരവൂർ,  ചേലക്കര,  ചെങ്ങാലൂർ, പുല്ലൂറ്റ് , കുറ്റിച്ചിറ ജിഎൽപിഎസ്‌,   വടക്കാഞ്ചേരി ജിജിഎൽപിഎസ്   എന്നീ സ്‌കൂളുകളിലാണ്‌ പുത്തൻ കെട്ടിടങ്ങൾ ഉയർന്നത്‌. Read on deshabhimani.com

Related News