കുന്നംകുളത്തെ 
തൊഴിൽ വിദഗ്‌ധപാർക്ക്



തൃശൂർ തൊഴിൽരഹിതരുടെ സ്വപ്‌നങ്ങൾക്ക്‌ നിറം പകർന്ന്‌  കുന്നംകുളം കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ നിർമാണം നവംബറോടെ പൂർത്തിയാവും. ഉന്നത വിദ്യാഭ്യാസ വകുപ്പാണ്‌  അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) പാർക്ക്‌ നടപ്പിലാക്കുന്നത്‌. ജില്ലയിൽ കുന്നംകുളത്തെയാണ് അസാപ് സ്കിൽ പാർക്കിനായി തെരഞ്ഞെടുത്തത്.  വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യത്തിനും അവസരമൊരുക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്കിന്‌  14 കോടി രൂപയാണ് നിർമാണ ചെലവ്.   വിദേശഭാഷാ പരിശീലനവും പാർക്കിന്റെ ഭാഗമാണ്‌.     Read on deshabhimani.com

Related News