നൂറു വികസനപ്പൂക്കൾ



സ്വന്തം ലേഖകൻ തൃശൂർ ഭൂമിക്കവകാശികളായി 3575 കുടുംബങ്ങൾ.  ചാഞ്ഞുറങ്ങാൻ 1002 കുടുംബങ്ങൾക്ക്‌ വീട്‌, മഹാമാരിക്കാലത്തും രണ്ടായിരത്തോളം   സംരംഭങ്ങൾ, 15  സ്‌കൂളുകൾ  ഹൈടെക്‌, നൂറുനാളിൽ ഒരായിരം വികസനവസന്തമാണ്‌ വിരിഞ്ഞത്‌. തൃശൂരിന്റെ  നാട്ടിടങ്ങളും നഗരങ്ങളും കണ്ണോടിച്ചാൽ പ്രതീക്ഷയുടെ സ്‌പന്ദനം തൊട്ടറിയാം. രണ്ടാം പിണറായി സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും ജനമനസ്സുകളിൽ നിറയുന്നു.      മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ, ആർ ബിന്ദു എന്നിവരുടെയും എംഎൽഎമാരുടെയും കൂട്ടായശ്രമത്തിൽ ജീല്ല വികസനക്കുതിപ്പിലാണ്‌.   മന്ത്രി പി രാജീവ്‌  നേരിട്ടെത്തി നടത്തിയ മീറ്റ്‌ ദ മിനിസ്‌റ്റർ   വ്യവസായികൾക്കും സംരംഭകർക്കും ആത്മവിശ്വാസമേകി. സർക്കാരിന്റെയും മന്ത്രി   മുഹമദ്‌ റിയാസിന്റെയും തുടർച്ചയായ ഇടപ്പെടലിൽ കുതിരാൻ തുരങ്കം തുറന്നതും ചരിത്രം.  കുന്നംകുളത്ത്‌ അസാപ്‌  വിദ്യഭ്യാസ –-തൊഴിൽ പാർക്ക്‌  ഉയരുകയാണ്‌. വനിതകൾക്ക്‌ തൊഴിലവസരമേകി നാലു കുടുംബശ്രീ ഷോപ്പികൾ തുറന്നു.   21  ഉപകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.  തലയോട്‌ തുറക്കാതെ തലച്ചോറിൽ ചികിത്സക്കുള്ള നൂതന സൗകര്യം  ഗവ.  മെഡിക്കൽ  കോളേജ്‌ ആശുപത്രിയിൽ ഒരുങ്ങി. ജനറൽ ആശുപത്രികളിലും ജില്ലാ, താലൂക്ക്‌ ആശുപത്രികളിലും പുത്തൻ ചികിത്സാ സൗകര്യങ്ങളായി.  പ്രാഥമിക ആവശ്യങ്ങൾക്കായി പത്തിടത്ത്‌  വിശ്രമകേന്ദ്രങ്ങളുയർന്നു.  തൃശൂർ –-കുറ്റിപ്പുറം പാത നവീകരണത്തിന്‌ തുടക്കമിട്ടു. നിരവധി റോഡുകൾ നവീകരിച്ചു. കുറ്റിപ്പുറം–- ഇടപ്പള്ളി പാതയുടെ ഭൂമി ഏറ്റെടുത്തവർക്ക്‌ നഷ്ടപരിഹാരം വിതരണം ആരംഭിച്ചു.        ഓൺലൈൻ പഠനത്തിനായി മലയോര മേഖലകളിൽ ഇന്റർനെറ്റ്‌ കണക്ഷൻ എത്തിച്ചു. ടൂറിസം മേഖലക്ക്‌ ഉണർവായി  മുസിരിസ്‌ ജലപാതകളും മ്യൂസിയങ്ങളും തുറന്നു. മണ്ണുത്തിക്ക്‌ വെളിച്ചമേകി പുതിയ 110 കെവി  സബ്‌സ്‌റ്റേഷൻ ഉയർന്നു.     പുനർഗേഹം പദ്ധതിപ്രകാരം തീരദേശത്ത്‌ 53 കുടുംബങ്ങളുടെ  ഗൃഹപ്രവേശവും നടന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ദേശമംഗലം പള്ളം നിവാസികളെ  പുനരധിവസിപ്പിച്ചു.   കെയർഹോം പദ്ധതിയിൽ  പഴയന്നൂരിൽ ഫ്‌ളാറ്റ്‌ നിർമാണം അവസാനഘട്ടത്തിലായി.  ജില്ലയിൽ   28  വില്ലേജ് ഒഫീസുകൾകൂടി സ്‌മാർട്ടാവും. ജില്ലയിൽ പ്രകൃതി വാതകലൈനുമെത്തി.  നൂറു പുസ്‌തക പിറവിക്ക്‌ നേതൃത്വമേകി  സംഗീത നാടക അക്കാദമി സാംസ്‌കാരിക വസന്തവും പടർ്ത്തുന്നു. Read on deshabhimani.com

Related News