മഹാമാരിക്കാലത്ത് ആശ്വാസമായി ജനറല്‍ ആശുപത്രി



  തൃശൂർ കോവിഡ്  മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ ജില്ലയിൽ മാത്യകാപരമായ പ്രവർത്തനം കാഴ്ചവച്ച്‌ ജനറൽ ആശുപത്രി. കോവിഡ് ബാധിതരായ ഗർഭിണികളുടെ പ്രസവം എന്നത് സ്വകാര്യമേഖലയിലെ ആശുപത്രികളിലടക്കം എല്ലാ ആശുപത്രികളിലും ഒരു വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ആ വെല്ലുവിളി ഏറ്റെടുക്കുകയും കോവിഡ് ബാധിതരായ ഗർഭിണികളുടെ പ്രസവം ആശുപത്രിയിൽ ആരംഭിക്കുകയും ചെയ്തു. ജില്ലയിലെ ഏറ്റവും അധികം പ്രസവം നടക്കുന്ന, സാധാരണക്കാരുടെ  ആശ്രയമായ ജനറൽ ആശുപത്രിയിൽ ശനിയാഴ്‌ച നൂറാമത്തെ കോവിഡ്  ബാധിതയായ അമ്മയുടെ കൺമണിയും പിറന്നു.  ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ  ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുളള ആരോഗ്യപ്രവർത്തകരുടേയും മറ്റു പ്രധാന വിഭാഗങ്ങളായ ജനറൽ മെഡിസിൻ, അനസ്തേഷ്യ, ശിശുരോഗം എന്നിവയിലെ ഡോക്ടർമാരുടേയും  ആത്മാർഥ  പരിശ്രമത്തിന്റെ ഫലമായാണ് ഇത് സാധ്യമായത്. Read on deshabhimani.com

Related News