സ്നേഹാദരം ആരോഗ്യ മന്ത്രി



കുന്നംകുളം ആർത്താറ്റ് പിഎച്ച്സിയിൽ വാക്സിനെടുക്കാനെത്തിയ കുടുംബത്തോട് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഉടൻ റിപ്പോർട്ട് തേടിയ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരാതിക്കാരിയുടെ സ്നേഹാദരം. ഫെയ്സ്ബുക്കിലാണ് മന്ത്രിക്ക് പരാതിക്കാരി അഭിവാദ്യമർപ്പിച്ചത്.     കഴിഞ്ഞ ദിവസം വാക്സിനെടുക്കാനെത്തിയ ചിറ്റഞ്ഞൂർ സ്വദേശിനിയായ അഡ്വ. സ്മിത ഗിരീഷിനും  കുടുംബത്തിനുംനേരെ ആശാ വർക്കറും ജീവനക്കാരിയും ചേർന്ന് അപമര്യാദയായി പെരുമാറിയതായാണ്‌ പരാതിപ്പെട്ടത്.    പരാതി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് അറിയിച്ചത്.     പത്തു മിനിറ്റിനുള്ളിൽ സ്ഥാപനത്തിൽനിന്നും റിപ്പോർട്ട്  തേടിയതായും ആരോഗ്യമന്ത്രി എന്ന നിലയിൽ, ആർത്താറ്റ് പിഎച്ച്സിയിൽ നേരിട്ട ബുദ്ധിമുട്ടിൽ മാപ്പു പറഞ്ഞുകൊണ്ട് ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ മറുപടി നൽകിയതായും അഡ്വ. സ്മിത ഗിരീഷ് ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. ‘‘ഇത്തരത്തിലുള്ള മന്ത്രിമാരുള്ള കേരളത്തിൽ ജീവിക്കാൻ ആത്മവിശ്വാസവും പ്രതീക്ഷയും കൂടുന്നു.  എന്റെ മാതൃത്വത്തിനും വ്യക്തിത്വത്തിനും ഏറ്റ അപമാനത്തിൽ, ആശ്വസിപ്പിച്ച മിനിസ്റ്റർ വീണാ ജോർജിനോട് കൃതജ്ഞത’’ എന്ന്‌ രേഖപ്പെടുത്തിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത് Read on deshabhimani.com

Related News