ഉയരുന്നു; 326 പേർക്ക്‌



    തൃശൂർ  വെള്ളിയാഴ്ച 326 പേർക്ക് കൂടി കോവിഡ്- സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 319 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ അഞ്ച്‌ പേരുടെ രോഗ ഉറവിടം അറിയില്ല. 142 പേരാണ്‌ രോഗമുക്തരായത്‌.  ഇത്‌  രണ്ടാം തവണയാണ്‌  രോഗികളുടെ എണ്ണം 300 കടക്കുന്നത്‌. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2553 ആയി. തൃശൂർ സ്വദേശികളായ 45 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌.  ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കല്യാൺ  തൃശൂർ -2, എലൈറ്റ് ക്ലസ്റ്റർ- 2, ജൂബിലി തൃശൂർ ആരോഗ്യ പ്രവർത്തകർ -1, കെഎംജെ -1, വാഴച്ചാൽ -2, മറ്റ് സമ്പർക്കം വഴി 299 പേർക്കും ആരോഗ്യ പ്രവർത്തകരായ ഏഴ്‌ പേർക്കും വിദേശത്തുനിന്നെത്തിയ  -രണ്ടുപേർക്കും  മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ അഞ്ചുപേർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 23 പുരുഷൻമാരും 20 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12  ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.  ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8009 ആണ്. 5376 പേരാണ് ആകെ രോഗമുക്തരായത്.   734  പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 10029 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 232 പേരെയാണ് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. Read on deshabhimani.com

Related News