ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്കാരം കലാമണ്ഡലം നാരായണൻ നമ്പീശന് സമ്മാനിച്ചു

ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്കാരം മന്ത്രി കെ രാധാകൃഷ്ണന്‍ മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് സമ്മാനിക്കുന്നു


ഗുരുവായൂർ അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ദേവസ്വം നൽകി വരാറുള്ള ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം  മന്ത്രി കെ രാധാകൃഷ്ണൻ  പ്രശസ്ത മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് സമ്മാനിച്ചു. 55,555 രൂപയും പത്തു ഗ്രാം സ്വർണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.  അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി  വൈകിട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരികസമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. ചെയർമാൻ ഡോ. വി കെ വിജയൻ  അധ്യക്ഷനായി.  നിയമസഭാ ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്, എൻ കെ അക്ബർ എംഎൽഎ,​ ഗുരുവായൂർ ന​ഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ,  കെ ആർ  ഗോപിനാഥ്,  എന്നിവർ സംസാരിച്ചു. പുരസ്കാര നിർണയ കമ്മിറ്റിയം​ഗം കെ കെ ഗോപാലകൃഷ്ണൻ   പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കലാമണ്ഡലം നാരായണൻ നമ്പീശൻ മറുപടി പ്രസംഗം നടത്തി.  ഭരണ സമിതി അംഗം മനോജ് ബി  നായർ  സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ നന്ദിയും പറഞ്ഞു. തുടർന്ന്   പുരസ്‌കാര ജേതാവിന്റെ നേതൃത്വത്തിൽ പഞ്ചമദ്ദള കേളി അരങ്ങേറി. Read on deshabhimani.com

Related News