കെട്ടിട നിർമാണത്തൊഴിലാളികൾക്ക് സർക്കാർ വകുപ്പ് രൂപീകരിക്കണം



കുന്നംകുളം  കേരള ആർട്ടിസാൻസ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം  പി കെ അയ്യപ്പൻ ആൻഡ്‌ സി എഫ്‌  ജയിംസ്‌ നഗറിൽ (കുന്നംകുളം ടൗൺ ഹാൾ)   സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗം എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ  ശിവരാമൻ അധ്യക്ഷനായി.കെട്ടിട നിർമാണത്തൊഴിലാളികൾക്ക് സർക്കാർ തലത്തിൽ വകുപ്പ് രൂപീകരിക്കുക, ക്ഷേമനിധി പെൻഷൻ മുടക്കം കൂടാതെ വിതരണം ചെയ്യുക, മണൽ ഖനനത്തിന് അനുമതി നൽകി തൊഴിൽ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നീ അവശ്യങ്ങൾ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി ആർ വിൽസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി  യു പി ജോസഫ്‌,  ആർട്ടിസാൻസ്‌ യൂണിയൻ  സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ, സംസ്ഥാന സെക്രട്ടറി സി വി ജോയ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ വാസു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ബാലാജി, ഉഷ പ്രഭുകുമാർ  ആർ വി ഇക്ബാൽ, കെ കെ പ്രസന്നകുമാരി, സംഘാടക സമിതി ചെയർമാൻ എം എൻ സത്യൻ, പി എം സോമൻ  എന്നിവർ സംസാരിച്ചു.    ഭാരവാഹികൾ:  പി കെ ശിവരാമൻ (പ്രസിഡന്റ്‌)എൻ ടി ശങ്കരൻ, ലില്ലി ഫ്രാൻസിസ്, സി എ തോമസ്, കെ കെ തങ്കപ്പൻ, വിജയരേഖ ബാലൻ, പി എം ശ്രീധരൻ, എം ജെ ബിനോയ് (വൈസ് പ്രസിഡന്റ്‌), പി ആർ വിൽസൺ (സെക്രട്ടറി), ഷൈല ജയിംസ്, വി ജി സുബ്രഹ്മണ്യൻ, എം പി സാബു, അഡ്വ. കെ ജി സന്തോഷ് കുമാർ, കെ എൽ സെബാസ്റ്റ്യൻ, വി എം ശ്രീലത (ജോ.സെക്രട്ടറി), ടി സുധാകരൻ (ട്രഷറർ). Read on deshabhimani.com

Related News