ഗ്രാമവണ്ടി ഇന്നുമുതൽ നിരത്തിൽ



എളവള്ളി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. എളവള്ളി പഞ്ചായത്തിൽ വെള്ളി  രാവിലെഒമ്പതിന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും.  ഉൾപ്രദേശവും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ്  ഗ്രാമവണ്ടി.    പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് ഉൾപ്പെടെ ഗ്രാമവണ്ടി സർവീസ് നടത്തും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിങ്‌, സുരക്ഷ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, വാഹനത്തിന്റെ മെയിന്റനൻസ്, സ്പെയർപാർട്സ്, ഇൻഷുറൻസ് തുടങ്ങി ചെലവുകൾ കെഎസ്ആർടിസി വഹിക്കും.  എളവള്ളി പൂവ്വത്തൂർ ബസ് സ്റ്റാന്റിൽ നടക്കുന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും. ഗ്രാമവണ്ടി റൂട്ട്   ഗുരുവായൂർ-–- ചൊവ്വല്ലൂർപ്പടി–--പോൾമാസ്റ്റർ പടി–- - കിഴക്കേത്തല–-താമരപ്പിള്ളി–- - പെരുവല്ലൂർ - മമ്മായിസെന്റർ–- - കോക്കൂർ - വാക -–- മറ്റം തിരിച്ച് ചേലൂർ അതിർത്തി - പറയ്ക്കാട് - –-മണ്ണാംപാറ - പാറസെന്റർ–-ഉല്ലാസ് നഗർ- –-പണ്ടറക്കാട് മാധവൻപീടിക - ജനശക്തി സെന്റർ കാക്കശ്ശേരി –-- പൂവത്തൂർ ബസ് സ്റ്റാന്റ്. Read on deshabhimani.com

Related News