ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി



വരന്തരപ്പിള്ളി  ജനവാസമേഖലയിൽ  വീണ്ടും കാട്ടാനയിറങ്ങി കൃഷി  നശിപ്പിച്ചു. ഒരു മാസം മുമ്പ്‌ വനം വകുപ്പും മലയോര സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് കാടുകയറ്റിയ ആനകളാണ് വീണ്ടുമെത്തിയത്‌.   കുന്നത്തുപ്പാടം, വട്ടക്കൊട്ടായി, കവരംപിള്ളി, കുട്ടൻചിറ പ്രദേശങ്ങളിളിലാണ്‌ ഇവ എത്തിയത്‌.  തെങ്ങുകളും  വാഴകളും കവുങ്ങും വ്യാപകമായാണ്  നശിപ്പിക്കുന്നത്.  വീട്ടുപറമ്പുകളിൽ ഇറങ്ങിയ ആനകളെ തുരത്താൻ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും നാട്ടുകാർ ശ്രമം തുടരുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുന്നത്തുപ്പാടത്ത് ഒറ്റയാൻ ഇറങ്ങിയാണ് നാശം വിതച്ചത്.  ആന ആക്രമിക്കാൻ വരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.  രണ്ട് ദിവസത്തിനുള്ളിൽ 20 ഓളം പറമ്പുകളിലാണ് ഒറ്റയാൻ കാർഷിക വിള നശിപ്പിച്ചത്. സമീപത്തെ തേക്കുതോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന ആനകൾ രാത്രിയിലാണ് ജനവാസ മേഖലയിലിറങ്ങുന്നത്.   Read on deshabhimani.com

Related News