വർഗീയതയ്‌ക്കെതിരെ വർഗ ഐക്യവുമായി തൊഴിലാളി സദസ്സ്

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ യാത്രയയപ്പ് യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ വർഗീയതയ്‌ക്കെതിരെ വർഗഐക്യം എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലാളികളുടെ സദസ്സ് സംഘടിപ്പിച്ചു.  സാഹിത്യ അക്കാദമി ഹാളിൽ  വർക്കേഴ്സ് അസോസിയേഷൻ അസി. സെക്രട്ടറി സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന്  യാത്രയയപ്പ് യോഗം സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം എൻ സുധി അധ്യക്ഷയായി. പ്രൊമോഷൻ ലഭിച്ച്‌ പോകുന്ന  സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ പി ഡേവിസിനും സർവീസിൽനിന്ന്‌ വിരമിച്ച കുന്നംകുളം ഡിവിഷൻ സെക്രട്ടറി  പ്രേമ വത്സലൻ, ഡിവിഷൻ പ്രസിഡന്റ്‌ ഇ കെ തോംസൺ എന്നവർക്കും എംഎൽഎ  ഉപഹാരം സമ്മാനിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ മനോജ്, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി പ്രദീപൻ, എ എം സിദ്ദിഖ്, എസ്‌ അനിൽകുമാർ, പി കെ ദിനേഷ്, കെ വി പവിത്രൻ, എം എസ്‌ ജോഷി, കെ വി ലൈജു, എൻ കെ അജയൻ, ലീന ധർമരത്നം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News