എറണാകുളം മേഖല സഹകരണ ക്ഷീരോല്പാദക 
യൂണിയന്‍ (മില്‍മ)തെരഞ്ഞെടുപ്പ് കമ്മിറ്റിയായി

മിൽമാ യൂണിയൻ സംരക്ഷണ മുന്നണി ജില്ലാ കൺവൻഷൻ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വര്‍ഗീസ്
 ഉദ്‌ഘാടനം ചെയ്യുന്നു


 തൃശൂർ എറണാകുളം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ (മിൽമ) തൃശൂർ ജില്ലയിൽനിന്ന് ജനറൽ വിഭാഗത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സംരക്ഷണ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. മേലൂർ ക്ഷീരസംഘം പ്രസിഡന്റ്‌ വി ഡി തോമസ്, എറിയാട് ക്ഷീരസംഘം പ്രസിഡന്റ്‌ കെ പി പുഷ്പൻ എന്നിവരാണ് സ്ഥാനാർഥികൾ.  28ന് നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേർന്ന കൺവൻഷൻ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ് ഉദ്‌ഘാടനം ചെയ്തു. കെ വി വസന്തകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്, എ എസ് കുട്ടി, പി ആർ വർഗീസ്, കെ കെ രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു. സംരക്ഷണ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: കെ വി വസന്തകുമാർ (പ്രസിഡന്റ്‌), എം എം അവറാച്ചൻ, കെ വി സജു, എൻ കെ സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ) എ എസ് കുട്ടി (സെക്രട്ടറി), പി ആർ വർഗീസ്, കെ രവീന്ദ്രൻ, കെ കെ രാജേന്ദ്രബാബു, കെ വി ഹരിലാൽ (ജോയിന്റ്‌ സെക്രട്ടറിമാർ). Read on deshabhimani.com

Related News