താക്കീതായി എൽഡിഎഫ് മനുഷ്യച്ചങ്ങല

നഗരസഭാ ഭരണത്തെ അട്ടിമറിക്കാനുള്ള കോൺഗ്രസ് –ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധമുയർത്തി എൽഡിഎഫ് നേതൃത്വത്തിലൊരുക്കിയ മനുഷ്യച്ചങ്ങല


കൊടുങ്ങല്ലൂർ  നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ  ആയിരങ്ങൾ കൊടുങ്ങല്ലൂർ നഗരത്തിലുയർത്തിയത് മനുഷ്യമതിൽ.   കൊടുങ്ങല്ലൂരിൽ വികസന വസന്തം തീർത്ത നഗരസഭാ ഭരണത്തെ അട്ടിമറിക്കാനുള്ള കോൺഗ്രസ് –ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധമുയർത്തി എൽഡിഎഫ് നേതൃത്വത്തിലൊരുക്കിയ മനുഷ്യച്ചങ്ങലയാണ് പ്രതിഷേധത്തിന്റെ മനുഷ്യമതിലായത്.   ജനാധിപത്യ മതേതര വിശ്വാസികളായ ആയിരങ്ങളാണ്  കനത്ത മഴയിലും കണ്ണി ചേർന്നത്. ചന്തപ്പുരയിൽനിന്ന്‌ ആരംഭിച്ച മനുഷ്യച്ചങ്ങല നഗരം ചുറ്റി കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരത്തിന് സമീപം അവസാനിച്ചു. കോട്ടപ്പുറം ചന്തപ്പുര ബൈപാസിൽ തെരുവുവിളക്ക് സ്ഥാപിക്കാൻ എൻഎച്ച് അധികൃതർ നടപടി സ്വീകരിക്കുക, വി ആർ സുനിൽകുമാർ എംഎൽഎ സമർപ്പിച്ച   മൂന്നുകോടി 60 ലക്ഷം രൂപയുടെ ബൈപാസ് സൗന്ദര്യവൽക്കരണ പദ്ധതിക്ക് ദേശീയപാത  അധികൃതർ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി നടത്തിയ മനുഷ്യച്ചങ്ങലയുടെ സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. വി ആർ സുനിൽകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ,  ഏരിയ സെക്രട്ടറി കെ കെ അബീദലി, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ വി വസന്തകുമാർ, കെ ജി ശിവാനന്ദൻ, മണ്ഡലം സെക്രട്ടറി പി പി സുഭാഷ്, സിപിഐ നേതാവ് വേണു വെണ്ണറ, നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, ഐഎൻഎൽ നേതാവ് ജോസ് കുരിശിങ്കൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News