സൗജന്യ സ്കാൻ സെന്റർ തുറന്നു



  കൊമ്പൊടിഞ്ഞാമാക്കൽ ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസിന്റെയും പി എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾസ് ട്രസ്റ്റിന്റെയും  നേതൃത്വത്തിൽ സൗജന്യ സ്കാനിങ്‌ സെന്റർ പ്രവർത്തനം ആരംഭിച്ചു. കൊമ്പൊടിഞ്ഞാമാക്കലിലെ പാലിയേറ്റീവ്  മെഡിക്കൽ ക്ലിനിക്കിൽ ആരംഭിച്ച സെന്റർ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ   ഉദ്ഘാടനം ചെയ്‌തു.   ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ  ആർ  ജോജോ അധ്യക്ഷനായി. കുഴിക്കാട്ടുശേരി സെന്റ് മേരീസ് പള്ളി വികാരി  ഫാ. ജെയിംസ് അതിയുന്തൻ,  എൻ കെ ജോസഫ്,ഫാ. ജോയ് കൂത്തൂർ, ഫാ. ബാസ്റ്റ്യൻ ആലപ്പാട്ട്, സിസ്റ്റർ സൗമി മരിയ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ലയൺസ് ഡിസ്ട്രിക്ട്‌ ഗവർണർ ജോർജ് മോറേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ,  മിനി പോളി, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം ജി നാരായണൻ, തോംസൺ ഗ്രൂപ്പ് ചെയർമാൻ പി  ടി തോമസ് തുടങ്ങിയവർ സംസാരിച്ചു. 1200  നേത്രക്യാമ്പ്‌ സംഘടിപ്പിച്ച ജോൺസൺ കോലങ്കണ്ണിയെ  ആദരിച്ചു.    Read on deshabhimani.com

Related News