കെയര്‍ പേഷ്യന്റ് കെയര്‍ 
സമ്മാനങ്ങള്‍ വിതരണം ചെയ്തു



നാട്ടിക രോഗീപരിചരണത്തിനായി ആല്‍ഫാ പാലിയേറ്റീവ് തുടക്കമിട്ട 100 രൂപ സ്‌പോണ്‍സര്‍ഷിപ്‌ ക്യാമ്പയിന്റെ സമാപനം കുറിച്ച് ക്യാമ്പയിൻ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.  ചടങ്ങ് സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ആല്‍ഫ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ അധ്യക്ഷനായി.   ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളും ഡയാലിസിസ് സെന്ററും ചേര്‍ന്ന് നടത്തിയ ക്യാമ്പയിനിലൂടെ 10,00,700 രോഗീപരിചരണ സ്‌പോണ്‍സര്‍ഷിപ്പുകള്‍ കണ്ടെത്താനായി. സമ്മാനങ്ങള്‍ ഗ്രീഷ്മ കിഷോര്‍ എടമുട്ടം, സരിത തൃശൂര്‍, ബദറുദ്ദീന്‍ എടമുട്ടം എന്നിവര്‍ക്ക് ഇ ടി ടൈസൺ എംഎല്‍എ സമ്മാനിച്ചു.  സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ച യു എ ഇ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പ് എം ഡിയും ആല്‍ഫ മതിലകം ലിങ്ക് സെന്റര്‍ രക്ഷാധികാരിയുമായ ഡോ. പി എ ഷംസൂദ്ദീനെ വേദിയില്‍ ആദരിച്ചു. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ഗവേണിങ്‌ കൗണ്‍സില്‍ അംഗങ്ങളായ കെ എ കദീജാബി, വി ജെ തോംസണ്‍,  ബഷീര്‍ പന്തല്‍,  തോമസ് തോലത്ത്,  ഇ വി രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. Read on deshabhimani.com

Related News