എൻട്രൻസ് 
കോച്ചിങ്‌: ബിപിഎൽ വിദ്യാർഥികൾക്ക് 
സൗജന്യ പരിശീലനം



  തൃശൂർ   2023ലെ നീറ്റ്, കീം എൻട്രൻസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ബിപിഎൽ വിദ്യാർഥികൾക്ക് പ്രൊഫ. പി സി തോമസ് ക്ലാസസ്, ചൈതന്യ ക്ലാസസ് എന്നിവയുടെ സംയുക്ത സംരംഭമായി പൂർണ സൗജന്യത്തോടെ ലൈവ് ഓൺലൈൻ ക്ലാസുകൾ നൽകും. എൻജിനിയറിങ്‌ ക്ലാസുകൾ 24 നും  മെഡിസിൻ ക്ലാസുകൾ സിബിഎസ്ഇയിലുള്ളവർക്ക് 18 നും സ്റ്റേറ്റ് സ്ട്രീമുകാർക്ക്  29നും ആരംഭിക്കും.  ദിവസവും ഏഴു മണിക്കൂർ ഓൺലൈൻ ക്ലാസുണ്ടാകും. 60 മോഡൽ പരീക്ഷകൾ ക്രാഷ് കോഴ്സിന്റെ ഭാഗമായുണ്ടാകും. അന്വേഷണങ്ങൾക്ക് 7306022990, 7306022994 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. കോഴ്സിൽ ചേരുന്നതിനുള്ള അപേക്ഷാഫോറം ഉൾപ്പെടെ വിശദ വിവരങ്ങൾക്ക് : www.chaithanyaclasses. com, ഇ മെയിൽ: chaithanyaclasses@gmail.com. Read on deshabhimani.com

Related News