പെൻഷനേഴ്‌സ്‌ യൂണിയൻ 
ജില്ലാസമ്മേളനം നാളെ തുടങ്ങും



തൃശൂർ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ  ജില്ലാ സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പട്ടിക്കാട്‌ ഡ്രീം സിറ്റി കൺവൻഷൻ സെന്ററിൽ (പി എ വേലായുധൻ മാസ്റ്റർ നഗർ) നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കൾ രാവിലെ 10ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ ഉദ്‌ഘാടനം ചെയ്യും. 800 പ്രതിനിധികൾ പങ്കെടുക്കും. സ്വാതന്ത്ര്യത്തിന്റെ 76–-ാം വർഷത്തിലും ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ചൊവ്വ രാവിലെ 10ന്‌ പ്രൊഫ. സി രവീന്ദ്രനാഥ്‌ പ്രഭാഷണം നടത്തും. പകൽ 11ന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്യും. വനിതാസമ്മേളനം അഡ്വ. കെ ആർ വിജയയും പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം പി എസ്‌ വിനയനും ഉദ്‌ഘാടനം ചെയ്യും വാർത്താസമ്മേളനത്തിൽ ഇ വി ദശരഥൻ, വി കെ ഹാരിഫാബി, വി വി പരമേശ്വരൻ, കെ ചന്ദ്രശേഖരൻ, കെ എം ശിവരാമൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News