ഇ എം എസ്–എ കെ ജി ദിനാചരണം ഇന്ന്‌



തൃശൂർ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ  ഇ എം എസ് ദിനം ഞായറാഴ്‌ച  സമുചിതമായി ആചരിക്കും. ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച്‌ ഓഫീസുകൾ കൊടിതോരണങ്ങൾകൊണ്ട് പ്രത്യേകം അലങ്കരിക്കും. രാവിലെ ബ്രാഞ്ച്‌, ലോക്കൽ, ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പ്രഭാതഭേരി സംഘടിപ്പിച്ച് പതാക ഉയർത്തും.  ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ രാവിലെ 8.30ന് പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തും.  ഇ എം എസ് –- എ കെ ജി ദിനാചരണങ്ങളുടെ ഭാഗമായി ജില്ലയിൽ മാർച്ച് 19, 20, 21, 22 തീയതികളിൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. പൊതുയോഗങ്ങൾ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉദ്ഘാടനം ചെയ്യും.  ഇ എം എസ് –- എ കെ ജി ദിനാചരണ പരിപാടികളിൽ ജില്ലയിലെ മുഴുവൻ പാർടി പ്രവർത്തകരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന്  ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചു. Read on deshabhimani.com

Related News