തുല്യതാപഠനത്തിന് കൈത്താങ്ങ് പദ്ധതി
തൃശൂർ തുല്യതാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. 17 വയസ്സിനു മുകളിലുള്ളവർക്കും 7-ാം ക്ലാസ് ജയിച്ചവർക്കും പത്താംതരം തുല്യതയ്ക്കും 22 വയസ്സിനു മുകളിൽ പ്രായമുള്ള 10–--ാം ക്ലാസ് ജയിച്ചവർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്കും രജിസ്റ്റർ ചെയ്യാം. പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരായവരും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരും റേഷൻ കാർഡിന്റെ കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖയുടെ കോപ്പി, ആധാർ കാർഡ് കോപ്പി, ഫോൺ നമ്പർ എന്നിവസഹിതം 25 നകം ജില്ലാ കോ–-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ ഓഫീസ്, ജില്ലാപഞ്ചായത്ത്, അയ്യന്തോൾ പിഒ എന്ന വിലാസത്തിൽ ലഭിക്കുന്ന വിധത്തിൽ അപേക്ഷ നൽകണം. ഫോൺ: 0487–-2365024, 9446793460. Read on deshabhimani.com