കൂർക്കഞ്ചേരിയിൽ 
എഴുന്നള്ളിപ്പിനിടെ 
ആനയിടഞ്ഞു

ഇടഞ്ഞ ആനയെ തളയ്ക്കാൻ പാപ്പാൻമാരുടെ ശ്രമം


തൃശൂർ കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടെ ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ  ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്തുനിന്നുമുള്ള പൂരത്തിന് എഴുന്നള്ളിച്ചതായിരുന്നു. ആനയ്‌ക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്. ഇതിനിടയിൽ ആളുകൾ ചിതറി ഓടി. ആനപ്പുറത്ത് നാലുപേരുണ്ടായിരുന്നതിൽ രണ്ടുപേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. പ്രകോപിതനായതിനാൽ  മറ്റു രണ്ടുപേർക്ക്‌  ചാടാൻ കഴിഞ്ഞില്ല.   ഒരുമണിക്കൂറിലധികം കഴിഞ്ഞാണ്‌     ആനയെ തളയ്‌ക്കാൻ കഴിഞ്ഞത്‌. നാല്‌ കാലും ബന്ധിച്ചതിനുശേഷം   ആനയെ തളക്കാനായെങ്കിലും ഇതുവരെയും ശാന്തനാക്കാനായിട്ടില്ല. ഇതിനിടയിൽ പ്രകോപിതനായ ആനയെ പാപ്പാൻമാർ ക്രൂരമായി മർദിക്കുകയും ചെയ്തു. ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേരെ താഴെയിറക്കി. Read on deshabhimani.com

Related News