കൃഷി നാശം : നഷ്ടപരിഹാരം
നൽകണം–-കർഷക സംഘം



തൃശൂർ കനത്ത മഴയിൽ കൃഷി നാശം സംഭവിച്ച എല്ലാ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.    മഴ ശക്തി പ്രാപിച്ചതിന്റെ ഭാഗമായി ജില്ലയിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.  കാർഷിക മേഖലയെയാണ്  ഏറ്റവും കുടുതൽ ബാധിച്ചത്‌. നിരവധി കർഷകരുടെ വിളകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്.  കോൾ മേഖലയിലും ഇതര മേഖലയിലും സമാനാതകളില്ലാത്ത  നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.    നഷ്ടം സംഭവിച്ച   കർഷകർക്ക്‌   സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന്   കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ, സെക്രട്ടറി  പി കെ ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News