എല്ലാ സര്‍ക്കാര്‍ 
ആരോഗ്യകേന്ദ്രങ്ങളിലും 
വാക്സിനേഷന്‍ ഇന്ന്‌



തൃശൂർ സമ്പൂർണ വാക്സിനേഷൻ ലക്ഷ്യത്തിലേക്ക് ജില്ല അടുത്തു. കോവിഡ്‌ വാക്സിന്റെ ആദ്യ ഡോസ്‌18 വയസ്സിന് മുകളിലുളള എല്ലാവർക്കും നൽകി സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്‌.       ഇതുവരെ 22 ലക്ഷം പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇനിയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്കായി ശനിയാഴ്‌ച  എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഷീൽഡ് വാക്സിനാണ്‌ നൽകുക. ഓൺലൈൻ വഴിയോ അടുത്തുളള സർക്കാർ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടോ വാക്സിനേഷൻ കേന്ദ്രം തെരെഞ്ഞെടുത്ത് വാക്സിൻ സ്വീകരിക്കാം.     തൃശൂർ ജനറൽ ആശുപത്രിയിൽ ശനിയാഴ്‌ച വൈകിട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ പ്രത്യേക വാക്സിനേഷൻ ക്യാംപ് സജ്ജീകരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി  ജില്ലയെ സമ്പൂർണ വാക്സിനേഷൻ  ജില്ല എന്ന ലക്ഷ്യ സാക്ഷാൽകാരത്തിന് സഹകരിക്കണമെന്ന് ഡിഎംഒ അഭ്യർഥിച്ചു. Read on deshabhimani.com

Related News