വീണ്ടും കുതിക്കുന്നു കോവിഡ്‌



 തൃശൂർ  കോവിഡ്‌ ലോക്‌ഡൗണിൽ ഇളവുകൾ അനുവദിച്ചെങ്കിലും, കടുത്ത ജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി രോഗികളുടെ എണ്ണം വർധിക്കുന്നു.  വെള്ളിയാഴ്ച  4,013 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 29.87 ആണ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. ഏറ്റവും കൂടുതൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌ത ജില്ല തൃശൂരാണ്‌. അണ്ടത്തോട്, പുന്നയൂർ, തോന്നൂർക്കര, കുത്താമ്പുള്ളി, വെള്ളാങ്കല്ലൂർ, പൂമംഗലം, വരന്തരപ്പിള്ളി, തൃക്കൂർ, മറ്റത്തൂർ, ചൊവ്വന്നൂർ, പോർക്കുളം, പൂക്കോട്, മുണ്ടൂർ, പെരുമ്പിലാവ്, ആർത്താറ്റ്, കാടുക്കുറ്റി, പരിയാരം എന്നിവിടങ്ങളിൽ ശനിയാഴ്‌ച മൊബൈൽ ടെസ്റ്റിങ്‌  ലാബുകൾവഴി സൗജന്യ  കോവിഡ്- പരിശോധന ഉണ്ടാകും.    Read on deshabhimani.com

Related News