1.37ലക്ഷം വിദ്യാർഥികൾ എസ്‌എഫ്‌ഐ അംഗങ്ങളായി



തൃശൂർ ‘സമഗ്രതയാർന്ന വിദ്യാഭ്യാസം  സമരോത്സുകമായ വിദ്യാർഥിത്വം’ എന്ന മുദ്രവാക്യം ഉയർത്തി  എസ്‌എഫ്‌ഐ സംഘടിപ്പിച്ച  അംഗത്വവിതരണ പ്രവർത്തനം വൻ വിജയം.  ജില്ലയിൽ 1,36,988 വിദ്യാർഥികൾ   അംഗങ്ങളായി. 74,521 ആൺകുട്ടികളും. 62,467 പെൺകുട്ടികളുമാണ്‌  വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തോടൊപ്പം ചേർന്നത്‌. ഏറ്റവും കൂടുതൽ വിദ്യാർഥികൾ  അംഗങ്ങളായത്‌ ഈ വർഷമാണ്‌.  കോവിഡിനെത്തുടർന്ന്‌    പ്രാദേശിക ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ്‌ അംഗത്വ വിതരണം  സംഘടിപ്പിച്ചത്‌.  ക്യാമ്പസ് യൂണിറ്റുകളിലും പ്രചാരണം നടത്തി. സംസ്ഥാന സ്ക്രൂട്ടിണിക്കു ശേഷം എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ   കേന്ദ്രകമ്മിറ്റി അംഗം ടി പി രഹന സബീന  അംഗത്വ തുക  ജില്ലാ സെക്രട്ടറി സി എസ്‌ സംഗീതിൽനിന്ന്‌ ഏറ്റുവാങ്ങി.   സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  റെജില ജയൻ, മൃദുല ദേവനന്ദൻ,  കെ എസ്‌ ഷിബിൻ, കെ യു സരിത ജില്ലാ കമ്മിറ്റി അംഗം യദു അരവിന്ദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News