296 പേർക്കുകൂടി



  തൃശൂർ  വ്യാഴാഴ്ച 296 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 293 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഇതിൽ അഞ്ചുപേരുടെ ഉറവിടം അറിയില്ല. 140 പേരാണ്‌ രോഗമുക്തരായത്‌. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2375 ആയി. തൃശൂർ സ്വദേശികളായ 37 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌.  ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെഎംജെ -12, എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ ഒന്ന്‌) അഞ്ച്‌, എസ്ബിഐ കുന്നംകുളം ക്ലസ്റ്റർ മൂന്ന്‌, കല്യാൺ തൃശൂർ മൂന്ന്‌, കെഇപിഎ ക്ലസ്റ്റർ -രണ്ട്‌, ദയ ക്ലസ്റ്റർ ആരോഗ്യ പ്രവർത്തകർ- ഒന്ന്‌. ആരോഗ്യ പ്രവർത്തകർ ഏഴ്‌, മറ്റ് സമ്പർക്കം വഴി 255 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷന്മാരും 31 സ്ത്രീകളുമുണ്ട്. പത്തു വയസ്സിനു താഴെ 10 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7683 ആണ്. 5234 പേരാണ് ആകെ രോഗമുക്തരായത്‌. 777 പേർ വീടുകളിൽ ചികിത്സയിലും 9677 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. Read on deshabhimani.com

Related News