സർക്കാർ ജീവനക്കാർക്ക് സിഎഫ്എൽടിസി സജ്ജം



  തൃശൂർ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പൊതുജന സമ്പർക്കമുള്ള ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ ചികിത്സയ്ക്കായി രണ്ട് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങൾ സജ്ജമാക്കിയതായി കലക്ടർ എസ് ഷാനവാസ് അറിയിച്ചു.  മുളങ്കുന്നത്തുകാവ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും(കില) മാടക്കത്തറ പഞ്ചായത്തിലെ വെള്ളാനിക്കര കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ അച്യുതമേനോൻ ബ്ലോക്ക് സെന്ററുമാണ് സജ്ജമാക്കുക. ഇതിനായി സിഎഫ്എൽടിസി ഡെപ്യൂട്ടി കലക്ടർ ജനറൽ ആൻഡ് നോഡൽ ഓഫീസറും ജില്ലാ ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രം സജ്ജമാക്കണമെന്ന ലാൻഡ് റെവന്യൂ കമീഷ്ണറുടെ നിർദേശത്തെത്തുടർന്നാണ് നടപടി. Read on deshabhimani.com

Related News