ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ

ലൈഫ്‌ പദ്ധതിയിൽ 1791 ഭവനങ്ങളുടെ താക്കോൽ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് നിർവഹിക്കുന്നു


കുന്നംകുളം തോരാമഴയിലും  ഇനി വീട് തകർന്നു വീഴുമെന്ന ആശങ്കയില്ല. 1791   കുടുംബങ്ങൾക്ക്‌ കൂടി ചാഞ്ഞുറങ്ങാൻ സുരക്ഷിത വീട്.   രണ്ടാംപിണറായി സർക്കാർ ഒന്നാം വർഷം പൂർത്തീകരിക്കുംമുമ്പേയാണ്‌ വീണ്ടും ചരിത്രംകുറിക്കുന്നത്‌. ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത്‌ 25000ത്തോളം കുടുംബങ്ങൾക്ക്‌ വീട്‌ നൽകിയിരുന്നു. സർക്കാർ ലൈഫ് മിഷൻവഴിയാണ്‌  നേട്ടം കൈവരിച്ചത്.   സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള രണ്ടാം നൂറുദിന കർമപരിപാടികളുടെ ഭാഗമായി  നിർമാണം പൂർത്തീകരിച്ച 20,808 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. ഇതോടനുബന്ധിച്ച് ജില്ലയിൽ നിർമാണം പൂർത്തീകരിച്ച 1791  ഭവനങ്ങളുടെ താക്കോൽ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നംകുളം കടവല്ലൂരിൽ   നടന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്  ഉദ്‌ഘാടനം  നിർവഹിച്ചു. വീടില്ലാത്തവർക്ക് വീട് നൽകി സർക്കാർ കൂടുതൽ ജനകീയമാവുകയാണെന്നും അഞ്ച് ലക്ഷത്തോളം പേർക്ക് ഇനിയും സർക്കാർ വീട് നൽകാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കടവല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ  നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് താക്കോൽ ദാനം നിർവഹിച്ചു.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ് , പ്രോജക്ട് ഡയറ്ക്ടർ (ഇൻ ചാർജ്‌ ) ജി ശ്രീലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം ടി കെ അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാർ , പഞ്ചായത്തംഗങ്ങൾ, ലൈഫ് മിഷൻ ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News