ഗുരുദർശന അവാർഡിന് 
കൃതികൾ ക്ഷണിച്ചു



കൊടുങ്ങല്ലൂർ  മേത്തല ശ്രീനാരായണ സമാജത്തിന്റെ 27–--ാമത് ഗുരുദർശന അവാർഡിന് കൃതികൾ ക്ഷണിച്ചു. 2020–-- 21 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രിസിദ്ധീകരിച്ച ശ്രീ നാരായണ ഗുരുവിനെ സംബന്ധിച്ച കൃതികളാണ് അവാർഡിന് പരിഗണിക്കുക. 25,000 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങിയതാണ് അവാർഡ്. കഴിഞ്ഞ വർഷം സമർപ്പിച്ച കൃതികൾ വീണ്ടും സമർപ്പിക്കേണ്ടതില്ല. അവാർഡിന് പരിഗണിക്കേണ്ട കൃതികളുടെ നാല് കോപ്പികൾ വീതം ജൂൺ 20 ന് മുമ്പായി സെക്രട്ടറി, ശ്രീനാരായണ സമാജം, തെക്കേ നട, പി ഒ കൊടുങ്ങല്ലൂർ .  680 664 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0480 2805316. Read on deshabhimani.com

Related News