ജില്ലാ എംപ്ലോയ്‌മെന്റ് 
എക്‌സ്‌ചേഞ്ചില്‍ ഇന്റര്‍വ്യൂ നാളെ



തൃശൂർ  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവിലേക്ക്‌ വ്യാഴാഴ്ച രാവിലെ 10.30 മുതൽ 1.30 വരെ ഇന്റർവ്യൂ നടത്തും. വാൻ സെയിൽസ്‌മാൻ, റീട്ടെയിൽ ഷോപ്പ് സെയിൽസ്‌മാൻ, പ്രൊഡക്ഷൻ സൂപ്പർ വൈസർ, ബേക്ക് മെൻ, ഡ്രൈവർ, സെയിൽസ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, ടീം ലീഡേഴ്‌സ്, സ്‌പെയർപാർട്‌സ് എക്‌സിക്യൂട്ടീവ്, മാർക്കറ്റ് സ്റ്റഡി റിപ്പോർട്ടർ, മാനേജർ എന്നീ തസ്‌തികയിലാണ്‌ ഒഴിവുള്ളത്‌.   എസ്‌എസ്‌എൽസി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയ്‌ക്കൊപ്പം ഫോർ വീലർ ലൈസൻസും (ഡ്രൈവർ), ബേക്കറി ആൻഡ് കൺഫെക്ഷനറി കോഴ്‌സ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്കെല്ലാം അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ് ആപ്പ് നമ്പർ -9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടയ്‌ക്കാനുള്ള സൗകര്യം  - എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉണ്ടാകുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News