കോൺഗ്രസ്‌ എംഎൽഎക്ക് ബിജെപിയുടെ സ്വീകരണം



ചാലക്കുടി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുനൽകിയതിനുള്ള നന്ദിസൂചകമായി ബിജെപി അംഗം വാർഡ് സഭയിൽ കോൺഗ്രസ്‌ എംഎൽഎക്ക് സ്വീകരണം നൽകിയത് വിവാദമാകുന്നു. കൊരട്ടി പഞ്ചായത്തിലെ നാലാം വാർഡിലാണ് ബിജെപി അംഗം ഉപകാരസ്മരണക്കായി എംഎൽഎക്ക് സ്വീകരണം നൽകിയത്.  ചടങ്ങിൽനിന്നും പഞ്ചായത്ത് പ്രസിഡന്റും ഇടതുപക്ഷ അംഗങ്ങളും വിട്ടുനിന്നു. ഞായറാഴ്ച പകൽ രണ്ടിന് കോനൂർ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു സ്വീകരണം.   വാർഡ്‌സഭ നോട്ടീസിന് പുറമെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയില്ലാതെ ചട്ടവിരുദ്ധമായി വാർഡ്‌ അംഗം  സ്വീകരണ നോട്ടീസ് അടിച്ച് വിതരണവും നടത്തി. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ്‌ സ്ഥാനാർഥിക്ക് ഈ വാർഡിൽനിന്നും 580 ഓളം വോട്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോൺഗ്രസ്‌ സ്ഥാനാർഥിക്ക് 437 വോട്ടും ലഭിച്ചു. എന്നാൽ കൊരട്ടി പഞ്ചായത്തിലേക്ക് മത്സരിച്ച കോൺഗ്രസ്‌ സ്ഥാനാർഥിക്ക് 106 വോട്ടുമാത്രമാണ് ലഭിച്ചത്.  പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ വാർഡിലെ കോൺഗ്രസ്‌  വോട്ടുകൾ ബിജെപി ക്ക് മറിച്ചതായി അന്നേ ആരോപണം ഉയർന്നിരുന്നു. Read on deshabhimani.com

Related News