ഏഴാം പ്രതിയും അറസ്റ്റിൽ



കുന്നംകുളം  സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി അന്വേഷകസംഘം അറസ്റ്റ് ചെയ്തു.  ഏഴാം പ്രതി എയ്യാൽ ചുങ്കം രായ്‌മരയ്ക്കാർ വീട്ടിൽ ഷെമീർ (42) ആണ് അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഘർഷത്തിനിടെ പരിക്കു പറ്റിയ ഷെമീർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  എയ്യാൽ ചിറ്റിലങ്ങാട് സ്വദേശികളായ തറയിൽ നന്ദനൻ (49), ആലിക്കൽ വീട്ടിൽ സുജയ്കുമാർ (36), കുഴിപറമ്പിൽ സുനീഷ് (40), അരണംകോട്ട് അഭയ്ജിത്ത്‌ (19), കരിമ്പനയ്‌ക്കൽ വീട്ടിൽ സതീഷ് (മരുമോൻ- 35), ആവേൻ വീട്ടിൽ ശ്രീരാഗ് (24) എന്നിവരാണ് മറ്റ് പ്രതികൾ.  കഴിഞ്ഞ ദിവസം കോടതി ഇവരെ റിമാൻഡ്‌ ചെയ്തിരുന്നു. Read on deshabhimani.com

Related News