ചികിത്സാ സഹായം 
തേടുന്നു



  വേലൂർ  കോവിഡ് ബാധയെത്തുടർന്ന് രക്തത്തിൽ അണുബാധയും ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിക്കയും ചെയ്ത നാൽപ്പത്തഞ്ചുകാരൻ ചികിത്സാസഹായം തേടുന്നു. വേലൂർ തണ്ടിലം പൊടിയടെ ഗിരീ(45)ഷാണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിൽ ചികിത്സയിലുള്ള ഗിരീഷ് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബം തണ്ടിലത്ത് വാടകവീട്ടിലാണ് താമസം. ഭാര്യ വിജിക്കും ജോലിയില്ല. സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെയുള്ളവരുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ നടന്നുവന്നത്. നിർധന കുടുംബത്തെ സഹായിക്കുന്നതിനായി വേലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷേർളി ദിലീപ് കുമാർ ചെയർമാനും പഞ്ചായത്തംഗം പി ബി സുബ്രഹ്മണ്യൻ കൺവീനറുമായി പൊടിയടെ ഗിരീഷ് ചികിത്സാസഹായ നിധി എന്ന പേരിൽ സഹായ സമിതി രൂപീകരിച്ചു. കാത്തലിക് സിറിയൻ ബാങ്ക് വെള്ളാറ്റഞ്ഞൂർ ശാഖയിൽ അക്കൗണ്ട്‌ തുറന്നിട്ടുമുണ്ട്‌. അക്കൗണ്ട്‌ നമ്പർ: 044303887765190001. ഐഎഫ്‌എസ്‌സി കോഡ്‌: CSBK0000443. ഗൂഗിൾ പേ: 9562347759. Read on deshabhimani.com

Related News