കോര്‍പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ ത്രെഡ് മില്‍, ഹോളര്‍ പരിശോധന തുടങ്ങി



  തൃശൂർ  കോർപറേഷൻ ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ത്രെഡ് മിൽ പരിശോധനയുടേയും ഹോളർ പരിശോധനയുടേയും  ഉദ്ഘാടനം മേയർ എം കെ വർഗീസ്  നിർവഹിച്ചു.  വ്യായാമം ചെയ്യുമ്പോൾ ഹൃദയത്തിന് ആവശ്യമായ ഓക്സിജനും ശരിയായ രക്തയോട്ടവും ലഭിക്കുന്നുണ്ടോയെന്ന് നിർണയിക്കാൻ ത്രെഡ് മിൽ പരിശോധന വഴി സാധിക്കും. ലളിതമായ രീതിയിൽ ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ നിർണ്ണയിക്കാൻ ഹോളർ പരിശോധന വഴിയും സാധിക്കും. സ്വകാര്യ ആശുപത്രികളിൽ വൻ തുകയാണ്‌ ഇതിന്‌ ഈാക്കുക.  സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ ലളിതമായ ഫീസ് ഈടാക്കിയാണ് ജനറൽ നൽകുന്നത്. ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, ഡിവിഷൻ കൗൺസിലർ റെജി ജോയ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, ഡിപിഎം ഡോ.രാഹുൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീദേവി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News