263 പേർക്ക്, 256 സമ്പർക്കം



  തൃശൂർ  ബുധനാഴ്ച 263 പേർക്ക് കൂടി കോവിഡ്- സ്ഥിരീകരിച്ചു. 256 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഇതിൽ നാലുപേരുടെ ഉറവിടം അറിയില്ല. 220 പേരാണ്‌ രോഗമുക്തരായത്‌. ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 2220 ആയി. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌.  ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: എലൈറ്റ് ക്ലസ്റ്റർ (രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) നാല്‌, ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) ഒന്ന്‌, ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ) കൊടുങ്ങല്ലൂർ- ഒന്ന്‌, പരുത്തിപ്പറ കുമരനെല്ലൂർ -ഒന്ന്‌, ജൂബിലി തൃശൂർ- ഒന്ന്‌. മറ്റ് സമ്പർക്കം വഴി 236 പേർക്കും കൂടാതെ ഏഴ്‌ ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ അഞ്ചുപേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനുതാഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.  ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേർ രോഗമുക്തരായി. 9593 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 180 പേരെയാണ് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. ബുധനാഴ്ച 1748 പേർക്ക് ആന്റിജൻ പരിശോധന നടത്തി. Read on deshabhimani.com

Related News