കര്‍ണാടകത്തിന്‌ വിജയം

രണ്ടാമത് പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിലെ വിജയികൾ സംഘാടകരോടൊപ്പം


തൃശൂർ ശാരീരിക വൈകല്യമുളളവർക്കായി പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഇന്ത്യ നടത്തിയ രണ്ടാമത് പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ കർണാടക ഒന്നാംസ്ഥാനവും ഹരിയാന രണ്ടാംസ്ഥാനവും നേടി.  കരീം പന്നിത്തടം സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഫെഡറേഷൻ ദേശീയ പ്രസിഡന്റ്‌ എ എം കിഷോർ, അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ എസ്‌ അനിൽകുമാർ, ഉത്തർപ്രദേശ് സ്‌റ്റേറ്റ് കോ–- ഓർഡിനേറ്റർ പവനേഷ് കുമാർ, ദേശീയ ഷൂട്ടിങ്‌ മെഡൽ ജേതാവ് ടെന്നീസൺ എന്നിവർ സംസാരിച്ചു. ദേശീയ ഗെയിംസിൽ മെഡൽ ജേതാക്കളായവർക്ക് ഒക്ടോബർ രണ്ടുമുതൽ മുതൽ ഒമ്പതുവരെ റഷ്യയിലെ സോച്ചിയിൽ നടക്കുന്ന ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാം.   Read on deshabhimani.com

Related News