ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാം



തൃശൂർ മുസ്ലിം, ക്രിസ്ത്യൻ, ജൈൻ, സിഖ്, പാർസി, ബുദ്ധ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തി ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധരണ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന് പരമാവധി 50,000 രൂപ നൽകും. തുക  തിരിച്ചടയ്‌ക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടി. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.   2022-–-23 സമ്പത്തിക വർഷത്തിൽ ഭൂമിയുടെ നികുത അടച്ച  രശീതിന്റെ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, വീട്‌ റിപ്പയർ ചെയ്യേണ്ടതിനും വിസ്തീർണം 1200 ചതുരശ്രഅടിയിൽ  കുറവാണ് എന്ന്‌ സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ, ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറി നൽകുന്ന 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന്‌ ആനൂകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  അപേക്ഷാഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ഡെപ്യൂട്ടി കലക്ടർ (ജനറൽ), ജില്ലാ നൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കലക്ടറേറ്റ്. അപേക്ഷ ആഗസ്‌ത്‌ 30നകം ലഭിക്കണം. Read on deshabhimani.com

Related News