വന്യജീവികളില്‍ നിന്ന് സംരക്ഷണം: 
പുതിയ നിയമം കൊണ്ടുവരും – മന്ത്രി

ചാലക്കുടിയില്‍ നിര്‍മിച്ച ഫോറസ്റ്റ് ക്വോര്‍ട്ടേഴ്‌സ് കോപ്ലക്‌സിന്റെ ഉദ്‌ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു


ചാലക്കുടി വന്യജീവികളിൽ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ നിയമങ്ങൾ പാസാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ചാലക്കുടിയിൽ നിർമിച്ച ഫോറസ്റ്റ് ക്വോർട്ടേഴ്‌സ് കോപ്ലക്‌സിന്റേയും തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വിദ്യാവനങ്ങളുടേയും ഫോറസ്റ്റ് ക്ലബ്ബിന്റേയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ വെടിവയ്ക്കുന്നതിന് മജിസ്‌ട്രേറ്റുമാർക്കുള്ള അധികാരം മുനിസിപ്പൽ ചെയർമാൻമാർക്കും പഞ്ചായത്ത് പ്രസിഡന്റുമാർക്കും നല്കാനുള്ള ഉത്തരവ് ഉടൻ സർക്കാർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. സനീഷ്‌കുമാർ എംഎൽഎ അധ്യക്ഷനായി. Read on deshabhimani.com

Related News