സിഎംഎസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ ‘മഹാസംഗമം’ 22ന്‌



തൃശൂർ നൂറ്റിനാൽപ്പത്‌ വർഷം പഴക്കമുള്ള തൃശൂർ സിഎംഎസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഓൾഡ്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ ‘മഹാസംഗമം’ ഞായറാഴ്‌ച സ്‌കൂൾ അങ്കണത്തിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. മേയർ എം കെ വർഗീസ്‌ അധ്യക്ഷനാകും. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാകും.  ഐ എം വിജയൻ, നടന്മാരായ സാദിഖ്‌, സുനിൽ സുഖദ, മുൻ പ്രധാനാധ്യാപകൻ ടി ജി ദേവസി എന്നിവരേയും പ്രഗത്ഭരായ പൂർവ വിദ്യാർഥികളേയും ആദരിക്കും. തുടർന്ന്‌ ഗാനമേളയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഫാ. പോൾ പൂവത്തിങ്കൽ, പ്രൊഫ. ഇ യു രാജൻ, എം വി ജയരാജൻ, സുധീർ, പോൾസൺ ആലപ്പാട്ട്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News