പ്രബുദ്ധ കേരള സംഗമം നാളെ



തൃശൂർ സഹൃദയ സദസ്സ്‌ സംഘടിപ്പിക്കുന്ന പ്രബുദ്ധ കേരള സംഗമം ബുധൻ രാവിലെ 10ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. അബുദാബി ശക്തി അവാർഡ്‌ ജേതാക്കളായ ഡോ. സി രാവുണ്ണി, ഇ ഡി ഡേവിസ്, വി യു സുരേന്ദ്രൻ എന്നിവരെ ജയരാജ് വാര്യർ ആദരിക്കും. സി ആർ രാജൻ രചിച്ച ‘പരസ്യജീവിതം' നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ലൈവ്‌സ് ഓൺ ബിൽബോർഡ്‌സ്' സുകുമാർ കൂർക്കഞ്ചേരി പ്രകാശിപ്പിക്കും.  വ്യാപാര കേരളം പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്‌കാരം കബനി കെ ദേവൻ, എം കുഞ്ഞാപ്പ, ബാലചന്ദ്രൻ എരവിൽ, ബിനു വെളിയനാടൻ, ടോണി എം ആന്റണി എന്നിവർക്ക്‌  കഥാകൃത്ത്‌ വൈശാഖൻ സമ്മാനിക്കും. സിന്ധു ഗാഥ, എസ് ഡി അനിൽകുമാർ, അജേഷ് കടന്നപ്പള്ളി, അനിത ശ്രീജിത്ത്, ബി ജോസുകുട്ടി, രേഖ തോപ്പിൽ, മനോജ് വാസു എന്നിവർക്കുള്ള കഥാ പുരസ്‌കാര വിതരണവും ചടങ്ങിൽ നടക്കും. വാർത്താസമ്മേളനത്തിൽ ഡോ. സി രാവുണ്ണി, ഫ്രാങ്കോ ലൂയിസ്-, സി ആർ രാജൻ, രാജൻ എലവത്തൂർ-, പേളി ജോസ്- എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News