ഇഞ്ചക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം



മറ്റത്തൂർ  ഇഞ്ചക്കുണ്ട് ജനവാസ മേഖലയിൽനിന്നും  കാട്ടാനകൾ ഒഴിയുന്നില്ല. ഞായറാഴ്ച പുലർച്ചെയും ഇവ വ്യാപകമായി കൃഷി നശിപ്പിച്ചു. കൊട്ടിശ്ശേരി  സജീവിന്റെ തോട്ടത്തിലെ 300 ഓളം വാഴകളാണ് കാട്ടാനകൾ  നശിപ്പിച്ചത്.  രണ്ട് ദിവസമായി  മേഖലയിൽ  ആനകൾ തമ്പടിച്ചാണ് വിളകൾ  നശിപ്പിച്ചത്. ഞായർ  രാവിലെ എട്ടോളം കാട്ടാനകളാണ് വിള നശിപ്പിക്കാൻ എത്തിയത്.  റബർ വെട്ടാനായി എത്തിയ റബർ കർഷകരാണ് ഇവയെ കണ്ടത്. കുല വെട്ടാൻ  പാകമായ 600 ഓളം വാഴകളും, നൂറോളം തെങ്ങുകളും, റബർ മരങ്ങളും പച്ചക്കറിയും ആനകൾ നശിപ്പിച്ചു. എടത്തനാൽ മാണി, കോച്ചേരി ജോസ്, കാമറത്ത് ഹംസ, ലത്തീഫ് തുടങ്ങിയവരുടെ പറമ്പുകളിലാണ് നാശനഷ്ടം. ഒരു മാസമായി മേഖലയിൽ സ്ഥിരമായി ആനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന്  നഷ്ടപരിഹാം  ലഭിച്ചിട്ടില്ലെന്നും പരാതി ഉണ്ട്. ജനവാസ മേഖലയിൽ ഭീതിപരത്തുന്ന ആനകളെ ഓടിക്കാൻ  അധികൃതർ ഇടപെടുന്നില്ലെന്നാണ് പരാതി. ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃഷി ചെയ്ത കർഷകർ കടക്കെണിയിലാകുന്ന അവസ്ഥയാണ്. അധികൃതർ ഇടപെട്ട് കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.   Read on deshabhimani.com

Related News