സാംസ്കാരിക നായകരെ സന്ദര്‍ശിക്കുന്ന പരിപാടിക്ക് തുടക്കം



  തൃശൂർ കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണർത്തുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ സാംസ്കാരിക നായകന്മാരെയും  സാമൂഹ്യ പ്രവർത്തകരെയും നേരിൽകാണുന്ന പരിപാടിക്ക് തുടക്കമായി. ആദ്യദിനം എഴുത്തുകാരൻ അശോകൻ ചരുവിലിനെ കാട്ടൂരിലെ വസതിയിൽ സന്ദർശിച്ചു. ജനാധിപത്യ യുവത്വത്തിന്റെ പ്രതീകമാണ് ഡിവൈഎഫ്ഐ എന്നും ജനാധിപത്യബോധമുള്ള മതേതര യുവത്വത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അശോകൻ ചരുവിൽ പറഞ്ഞു. സമൂഹത്തിന്റെ പ്രതീക്ഷയും അവലംബവുമാണ് യുവത്വം. ഡിവൈഎഫ്ഐയുടെ കർമനിരതരായ നാലു പ്രവർത്തകരാണ്  ഏതാനും ദിവസങ്ങൾക്കിടെ വധിക്കപ്പൈട്ടത്‌.  പ്രതിസ്ഥാനത്ത് ആർഎസ്എസും കോൺഗ്രസുകാരുമാണ്‌.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ്, പ്രസിഡന്റ് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം ആർ  എൽ ശ്രീലാൽ, വി എ അനീഷ്,  പി എസ് അനീഷ് എന്നിവർ അശോകൻ ചരുവിലുമായി സംസാരിച്ചു. Read on deshabhimani.com

Related News