വനഭൂമി പട്ടയം 
യുഡിഎഫ്‌ നൽകിയത് 46
എൽഡിഎഫ്‌ 1219



സ്വന്തം ലേഖകൻ  തൃശൂർ യുഡിഎഫ്‌ ഭരണകാലത്ത്‌ ജില്ലയിൽ വിതരണം ചെയ്‌തത്‌ 46 വനഭൂമി പട്ടയം മാത്രം. എന്നാൽ, കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ വിതരണം ചെയ്‌തത്‌ മാത്രം 949 പട്ടയം. രണ്ടാം പിണറായി സർക്കാരിന്റെ നൂറുനാൾക്കകം 270 പട്ടയവും നൽകി ചരിത്രംകുറിച്ചു.  കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും സർവേ പൂർത്തിയാക്കി അഞ്ചേകാൽ വർഷത്തിനകം 1219 പട്ടയമാണ്‌ വിതരണം ചെയ്‌തത്‌. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന സർക്കാരിന്റെ  ജനപക്ഷ നിലപാട്‌ മലയോര കർഷകർക്ക്‌ പുതുപ്രതീക്ഷ നൽകുകയാണ്‌.        2011–-16 വർഷത്തെ യുഡിഎഫ്‌ ഭരണത്തിൽ ജില്ലയിൽ വിതരണം ചെയ്‌ത 45 വനഭൂമി പട്ടയങ്ങളിൽ 17 എണ്ണം മാത്രമാണ്‌ ഏറ്റവും കൂടുതൽ മലയോര കർഷകരുള്ള ഒല്ലൂർ മണ്ഡലത്തിൽ നൽകിയത്‌. പാണഞ്ചേരി, പീച്ചി, പുത്തൂർ, കൈനൂർ വില്ലേജുകളിൽ ഒന്നുവീതം, മാടക്കത്തറയിൽ 13 എന്നിങ്ങനെയാണ്‌ ഇവയുടെ കണക്ക്‌. മാന്ദാമംഗലം വില്ലേജിലും മുളയത്തും ഒരു പട്ടയംപോലും നൽകിയില്ല.   എന്നാൽ 2016–- 21ലെ എൽഡിഎഫ്‌ ഭരണത്തിൽ ഒല്ലൂർ മണ്ഡലത്തിൽ മാത്രം 547 പട്ടയം വിതരണംചെയ്‌തു. പാണഞ്ചേരി 84, മാടക്കത്തറ 135, മാന്ദാമംഗലം 109, പീച്ചി 163, പുത്തൂർ 9,  കൈനൂർ 26, മുളയം 21 എന്നിങ്ങനെയാണ്‌ വിതരണം.  2021 ഫെബ്രുവരി 16 മുതൽ സെപ്‌തംബർ 14വരെ പാണഞ്ചേരി 18, മാടക്കത്തറ 70, മാന്നാമംഗലം 27, പീച്ചി 76, പുത്തൂർ 12,  കൈനൂർ 3, മുളയം 10  എന്നിങ്ങനെ 216  ‌പട്ടയവും വിതരണം ചെയ്‌തു.  അർഹരായവർക്ക്‌ വനഭൂമി പട്ടയവിതരണ നടപടി ത്വരിതപ്പെടുത്താൻ എൽഡിഎഫ്‌ സർക്കാർ പ്രത്യേകം ഉത്തരവിറക്കിയിരുന്നു. കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാത്ത കേസുകളിലും പട്ടയം നൽകാൻ ഉത്തരവിറക്കി. ഭൂമിയിലെ മരവിലയും ഒഴിവാക്കി. എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോഴും യുഡിഎഫ്‌, കോൺഗ്രസ്‌ നേതാക്കൾ കുപ്രചാരണം തുടരുകയാണ്‌. Read on deshabhimani.com

Related News