188ൽ 184 സമ്പർക്കം വഴി



തൃശൂർ  ജില്ലയിൽ ചൊവ്വാഴ്ച 188 പേർക്ക് കൂടി കോവിഡ്- സ്ഥീരികരിച്ചു.184 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഇതിൽ നാല്‌ പേരുടെ രോഗ ഉറവിടം അറിയില്ല. 120 പേർ രോഗമുക്തരായി.   ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2176 ആയി. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌.   ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ -എട്ട്‌, ചാലക്കുടി ഫയർ സ്റ്റേഷൻ ക്ലസ്റ്റർ -മൂന്ന്‌, എസ്ബിഐ കുന്നംകുളം ക്ലസ്റ്റർ മൂന്ന്‌, കെഇപിഎ ക്ലസ്റ്റർ രണ്ട്‌, അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) -ഒന്ന്‌, ദയ ക്ലസ്റ്റർ -ഒന്ന്‌, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ (ആരോഗ്യ പ്രവർത്തകർ) -ഒന്ന്‌. നാല് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ പത്ത്‌ പുരുഷൻമാരും മൂന്ന്‌ സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും എട്ട്‌ പെൺകുട്ടികളുമുണ്ട്.   ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7123 ആണ്. 4874 പേരാണ് ആകെ രോഗമുക്തരായത്. 605 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9440 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. Read on deshabhimani.com

Related News