വിദ്യാർഥികൾക്ക് ടിവി നൽകി



തൃശൂർ പഠനത്തിനൊരു കൈത്താങ്ങ് പരിപാടിയുടെ ഭാഗമായി കേരള ഗവ. നേഴ്സസ് അസോസിയേഷൻ ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് ടിവി കൈമാറി. ജില്ലയിലെ കെജിഎൻഎയുടെ 11 ഏരിയ കമ്മിറ്റികളിലായി 110 ടിവികളാണ് നൽകിയത്. ഒളരി ഗവ. യുപി സ്കൂളിലെ രണ്ട്‌ വിദ്യാർഥികൾക്കുള്ള ടിവി സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം പി കെ ഷാജൻ കൈമാറി. നടത്തറ പഞ്ചായത്തിലെ വിദ്യാർഥിക്ക് പി കെ ബിജുവും ഒളരിയിലെ വിദ്യാർഥിക്ക് കെജിഎൻഎ ജില്ലാ പ്രസിഡന്റ് വി ബി ശോഭനയും ടിവികൾ കൈമാറി. ജില്ലാ സെക്രട്ടറി എം ജെ ജോഷി, ജില്ലാ വൈസ് പ്രസിഡന്റ് ടി ഡി ബീന, കെ എ സിന്ധു എന്നിവർ സംസാരിച്ചു. കൊടകര   കൊടകര ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ പ്പെട്ട നിർധനരായ 31 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി  ടി വി നൽകി. മന്ത്രി സി രവീന്ദ്രനാഥ് വിതരണോദ്‌ഘാടനം നിർവഹിച്ചു.  പഞ്ചായത്ത്‌ പ്രസിഡന്റ് പി ആർ പ്രസാദൻ അധ്യക്ഷനും സിപിഐ എം  ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണൻ മുഖ്യാതിഥിയായി.  ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ കെ ജെ ഡിക്‌സൺ സംസാരിച്ചു.  ബാങ്ക് പ്രസിഡന്റ് കെ സി ജയിംസ് സ്വാഗതവും  മാനേജിങ് ഡയറക്ടർ വി ഡി ബിജു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News