ഓൺലൈൻ പഠനത്തിന് അധ്യാപകരുടെ കൈത്താങ്ങ്



വടക്കാഞ്ചേരി  സംസ്ഥാന സിലബസിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും കൈത്താങ്ങായി ‘സോഷ്യൽ സയൻസ് ട്യൂട്ടർ’ .  ജില്ലയിലെ സ്കൂൾ  സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ കൂട്ടായ്മയായ സാമൂഹ്യശാസ്ത്ര കൗൺസിലാണ്‌ ഉപജ്ഞാതാക്കൾ.  ജില്ലക്കകത്തും പുറത്തുമുള്ള വിദഗ്ധരായ  അധ്യാപകരുടെ ഒരു കൂട്ടായ്മയും ജില്ലയിലെ മുഴുവൻ സാമൂഹ്യശാസ്ത്ര അധ്യാപകരേയും ഉൾപ്പെടുത്തിരു വാട്സ്ആപ്പ്‌  ഗ്രൂപ്പും തയ്യാറാക്കി. പഠന വിഭവങ്ങൾ വാട്സ്ആപ്പ്‌ ഗ്രൂപ്പ് വഴി  ഓരോ അധ്യാപകനിലേക്കും, അധ്യാപകരിലൂടെ വിദ്യാർഥികൾക്കും ലഭ്യമാക്കുന്നതാണ്‌ പദ്ധതി.   ‘സോഷ്യൽസയൻസ് ട്യൂട്ടർ’ എന്ന പേരിൽ ഒരു ബ്ലോഗും തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റൽ ടെക്സ്റ്റ്ബുക്ക്, സ്കീം ഓഫ് വർക്ക്, പ്രസന്റേഷനുകൾ, വർക്ക് ഷീറ്റുകൾ , സ്റ്റഡി നോട്ടുകൾ, ചോദ്യ പേപ്പറുകൾ കൂടാതെ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന വീഡിയോപാഠങ്ങൾ എന്നിവ ഇതിൽ ലഭിക്കും.   ഇ മെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക്  വീഡിയോ പാഠങ്ങൾ ഇ മെയിൽ ആയും ലഭിക്കും. വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപകനുമായ കെ  പി സജയനാണ്  പദ്ധതിക്ക് നേതൃത്വം നൽകിയത്. താഴെകാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത്  ഈ  സൗകര്യങ്ങൾ സജന്യമായി  ഉപയോഗിക്കാംhttps://socialsciencetutor.blogspot.com/   Read on deshabhimani.com

Related News