അടിയന്തര മുൻകരുതലിന് 
നിർദേശം-: മന്ത്രി കെ രാജൻ



തൃശൂർ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ.     ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കലക്ടർമാർക്ക് പൂർണ ചുമതല നൽകി.  ജലാശയങ്ങൾ നിറയുമെന്ന ഭീതിയില്ല, മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്‌. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾക്ക് നിർദേശം നൽകി. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനും മലയോര മേഖലകളിൽ ആവശ്യമായ സ്ഥിതി പരിശോധിച്ച് രാത്രികാല യാത്രാ നിരോധനമടക്കമുള്ളവക്ക് കലക്ടർമാർക്ക് നിർദേശം നൽകി. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തുകയും ആവശ്യമായ കരുതൽ നടപടികൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News