പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്ര വിഹിതം അനുവദിക്കണം: പ്രവാസിസംഘം

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു


കൊടുങ്ങല്ലൂർ  കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം കൊടുങ്ങല്ലൂർ ടൗൺഹാളിൽ (എ സി ആനന്ദൻ നഗർ) സംസ്ഥാന പ്രസിഡന്റ്‌ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്  കെ വി അഷറഫ് ഹാജി പതാകയുയർത്തി. സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ കെ അബിദലി സ്വാഗതം പറഞ്ഞു. അഷറഫ് ഹാജി, സുലേഖ ജമാൽ, അഹമ്മദ് മുല്ല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി  എം കെ ശശിധരൻ പ്രവർത്തന റിപ്പോർട്ടും ഹബീബ് റഹ്‌മാൻ  കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, സെക്രട്ടറി പി സെയ്‌താലിക്കുട്ടി, വൈസ് പ്രസിഡന്റ്  എം സി അബു കൊടുങ്ങല്ലൂർ, നഗരസഭ വൈസ്‌ ചെയർമാൻ കെ ആർ ജൈത്രൻ എന്നിവർ സംസാരിച്ചു. പ്രവാസി  എം കെ നവാസിനെ ആദരിച്ചു. ഭാരവാഹികൾ: കെ വി അഷറഫ് ഹാജി (പ്രസിഡന്റ്‌),  അഹമ്മദ് മുല്ല, പി ഡി അനിൽ, അഡ്വ. എം കെ ഹഖ് (വൈസ്‌ പ്രസിഡന്റ്‌), എം കെ ശശിധരൻ (സെക്രട്ടറി), എൻ ബി മോഹനൻ, കെ എ ബഷീർ, ടി എസ് ശ്രീരാജ് (ജോ. സെക്രട്ടറി), ഹബീബ് റഹ്‌മാൻ (ട്രഷറർ).  Read on deshabhimani.com

Related News