581 പേർക്കുകൂടി; 631 രോഗമുക്തർ



  തൃശൂർ ജില്ലയിൽ 581 പേർക്കുകൂടി ബുധനാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ഇതിൽ ഒരാളൊഴികെ എല്ലാവർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ നാല്‌ പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്‌. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,366 ആയി. 14,964 പേരെയാണ് രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ബുധനാഴ്ച നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ 21, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ രണ്ട്‌, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ ഒന്ന്‌, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ ഒന്ന്‌. മറ്റ് സമ്പർക്ക കേസുകൾ 550. ആരോഗ്യ പ്രവർത്തകർ ഒന്ന്‌, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ ഒന്ന്‌ എന്നിവയാണ് മറ്റ് കേസുകൾ. രോഗികളിൽ 60 വയസ്സിന് മുകളിൽ 44 പുരുഷൻമാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 23 ആൺകുട്ടികളും  25 പെൺകുട്ടികളും ഉൾപ്പെടുന്നു.  4063 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4063 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 202,376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 477 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 29 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിങ്ങും നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്‌റ്റാൻഡുകളിലുമായി 560 പേരെ സ്‌ക്രീൻ ചെയ്തു. Read on deshabhimani.com

Related News