ആദിവാസികളും ഭൂമിയുടെ
അവകാശികൾ

പട്ടയമേളയിൽ ഭൂരേഖ ലഭിച്ച പൂവ്വൻചിറ ആദിവാസി കോളനിയിലെ
ഓമന കൃഷ്‌ണൻ, വേലായുധൻ എന്നിവർ ടൗൺഹാളിൽനിന്ന്‌ പുറത്തേക്ക്‌ വരുന്നു


തൃശൂർ കാടിനോട്‌ മല്ലടിച്ച്‌ കഴിയുന്ന പൂവൻചിറ ആദിവാസി കോളനിയിലെ വേലായുധനും ഓമന കൃഷ്‌ണനും  ഭൂമിക്ക്‌ അവകാശികളായി. പതിറ്റാണ്ടുകളായി ഇവർ സ്വന്തം ഭൂമിക്ക്‌ രേഖ ലഭിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. സംസ്ഥാന പട്ടയമേളയിൽ ഭൂരേഖ ലഭിച്ചപ്പോൾ ഇവരുടെ ആഹ്ലാദത്തിന്‌ അതിരില്ല.  ഒല്ലൂർ മണ്ഡലത്തിലെ പൂവൻചിറ മലയൻ കോളനിയിലെ വേലായുധന്റെ  (65)  അച്ഛൻ അപ്പുട്ടിയുടെ കാലം മുതൽ പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. പട്ടയമില്ലാത്തതിനാൽ മറ്റു സർക്കാർ സഹായങ്ങൾക്കും തടസ്സമായിരുന്നു. വന്യജീവിശല്യം നേരിടുമ്പോഴും നല്ലൊരു വീടു പണിയാൻ കഴിഞ്ഞിരുന്നില്ല. പട്ടയം കിട്ടിയതോടെ ഇതിനെല്ലാം പരിഹാരമാവുകയാണ്‌.  മലയൻ കോളനിയിലെ ഓമന ഉണ്ണികൃഷ്‌ണനും പട്ടയവുമായി നിറഞ്ഞ സന്തോഷത്തോടെയാണ്‌ മടങ്ങിയത്‌. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം ഈ സർക്കാരാണ്‌ തങ്ങൾക്ക്‌ പട്ടയം നൽകിയതെന്ന്‌ ഇരുവരും പറഞ്ഞു. Read on deshabhimani.com

Related News