മാർക്‌സിസവും വിമോചന ദൈവശാസ്ത്രവും കൈകോർക്കും: വൈശാഖൻ

ബിഷപ്‌ ഡോ. പൗലോസ് മാർ പൗലോസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ വൈശാഖൻ പ്രകാശിപ്പിക്കുന്നു


തൃശൂർ നിന്ദിതർക്കും പീഡിതർക്കുംവേണ്ടി പ്രവർത്തിക്കുമ്പോൾ മാർക്‌സിസവും വിമോചന ദൈവശാസ്ത്രവും കൈകോർക്കുകയാണെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. സത്യത്തിന്റെ പക്ഷത്തുനിന്നുള്ള നിർഭയമായ ശബ്ദമായിരുന്നു ബിഷപ്‌ പൗലോസ് മാർ പൗലോസിന്റേതെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിദ്ധീകരിച്ച ബിഷപ്‌ ഡോ. പൗലോസ് മാർ പൗലോസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രകാശനം ചെയ്യുകയായിരുന്നു വൈശാഖൻ.  നിരന്തരമായി പ്രതികരിച്ചുകൊണ്ടിരിക്കേണ്ടത് സ്വാതന്ത്ര്യം- ഇച്ഛിക്കുന്ന മനുഷ്യന്റെ കടമയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിഷപ്‌ യൂഹാനോൻ മാർ മിലിത്തോസ് പറഞ്ഞു. പാലാ ബിഷപ്പിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ചത് പല എതിർപ്പുകളേയും ക്ഷണിച്ചുവരുത്തി. പക്ഷേ, തന്റെ മുന്നേ നടന്ന ബിഷപ്‌  ഓർമിപ്പിക്കുന്നത് മിണ്ടാതിരിക്കാൻ പാടില്ലെന്നാണ്. ലോകത്തിന്റെ ദൈന്യത പേറാൻ തനിക്ക്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ അധ്യക്ഷനായി. അദ്ദേഹം മാത്യു തോമസിന് നൽകി പുസ്തകത്തിന്റെ ആദ്യവില്പന നടത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. പി എസ് ഇക്ബാൽ, സിസ്റ്റർ ജെസ്മി, ഇ ടി വർഗീസ്, സിസ്റ്റർ ജിൻസി ഓത്തോത്തിൽ, അഡ്വ. ജോർജ്‌ പുലിക്കുത്തിയിൽ, ഫാ. ജോർജ്‌ തേനാടിക്കുളം, കെ എസ് സുനിൽകുമാർ, ഇ ഡി ഡേവിസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News